Saturday, April 22, 2017

ഇന്ന് മെഹ്ബൂബ് ഭായിയുടെ സ്മരണ ദിനം @36



കായലിനരികെ കൊടികൾ പറത്തി കുതിച്ചു പൊങ്ങിയ കമ്പനികൾ ....
കച്ചവടത്തിനു കച്ച മുറുക്കി കനത്തു നില്ക്കും കമ്പനികൾ ....
കായലിനരികെ... കൊച്ചി കായലിനരികെ....
കൊച്ചിക്കാരുടെ പ്രിയപ്പെട്ട മെഹബൂബ് ബായി എന്ന H.മെഹബൂബ് ഓർമയായിട്ടു ഇന്ന് 36 വർഷങ്ങൾ പിന്നിടുന്നു. സംഗീത ലോകത്തെ ജാടകളോടും കുതന്ത്രങ്ങളോടും നിഷേധാത്മക നിലപാടുകളോടെ നീങ്ങിയ ജനകീയ ഗായകനായിരുന്നു മെഹബൂബ് ബായി. തന്റെ പാട്ട് കേട്ട് കൂടെ കൂടുന്നവരെ സ്നേഹിക്കുകയും, സന്തോഷിപ്പിക്കുകയും, വിശ്വസിക്കുകയും ചെയ്ത അദേഹത്തിന്റെ സ്വഭാവം ആ സർഗ്ഗ പ്രതിഭയുടെ നശീകരണത്തിനും വഴിയൊരുക്കി.
കൊച്ചിയുടെ തെരുവീഥികളിൽ ആ നാദധാര എന്നും അലയടിക്കുന്നു.
അകാലെ ആരും കൈവിടും....
നീ താനേ നിന് സഹായം....